കുട്ടികള്‍ ഹറം പള്ളിയില്‍ പ്രവേശിച്ച് തുടങ്ങി

മക്ക: നീണ്ട ഇടവേളയ്ക്ക് ശേഷം മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ 7 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ പ്രവേശിച്ച് തുടങ്ങി. ഉംറ നിര്‍വഹിക്കാനും, മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ഥിക്കാനും, മദീനാ സിയാറത്തിനുമായി കഴിഞ്ഞ ദിവസം നിരവധി കുട്ടികള്‍ എത്തി.

 

കോവിഡ് വ്യാപനത്തെ തുടര്‍ന്നു കുട്ടികള്‍ക്ക് ഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചത്. വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ, 7 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു ഹറം പള്ളികളില്‍ പ്രവേശിക്കാമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്.

 

അതേസമയം ഹറം പള്ളികളില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി പൂര്‍ണമായും ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം അറിയിപ്പ് ഉണ്ടായിരുന്നു. ഇതോടെ ഏത് പ്രായത്തില്‍ പെട്ടവര്‍ക്കും ഉംറയ്ക്കും, സിയാറത്തിനും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. എന്നാല്‍ 7 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കു ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഇതിന് ശ്രമം നടത്തിയ പല രക്ഷിതാക്കളും അറിയിച്ചു.

Share
error: Content is protected !!