സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വൻ സംഘം പിടിയിൽ – വീഡിയോ
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വൻ സംഘം പിടിയിലായി. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 9 സ്വദേശി പൗരന്മാരാണ് പിടിയിലായത്. മയക്ക് മരുന്ന് കള്ളക്കടത്ത് പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പ്രത്യേക പരിശോധനയിലൂടെയാണ് ക്രിമിനൽ സംഘത്തെ പിടികൂടാനായത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഒര ഉദ്യോഗസ്ഥനും, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥരും സൗദി ഇലക്ട്രിസിറ്റി കമ്പനിയിയിലെ ഒരു ഉദ്യോഗസ്ഥനും പിടിയിലായ സംഘത്തിലുണ്ട്.
ഈ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും തകർക്കുകയും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്ക് തുരങ്കംവെക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർ എത്ര ഉന്നതരാണെങ്കിലും അവരെ സുരക്ഷാ അധികാരികൾ നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.
#عاجل | “#الداخلية” تبث مشاهد حية لضبط التشكيل الإجرامي المتورط في تهريب المخدرات للمملكة عبر #مطار_الجوف
#معكم_باللحظة https://t.co/BQiaogssPe pic.twitter.com/fhitmpJy7w— أخبار 24 (@Akhbaar24) November 14, 2024
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.