ഇറാൻ്റെ തിരിച്ചടിയിൽ നടുങ്ങി ഇസ്രായേൽ; തെൽ അവീവിനുനേരെ എത്തിയത് 200 ഓളം മിസൈലുകൾ – വീഡിയോ
ആഘോഷമാക്കി ഇറാൻ ജനത.
ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേലിൻ്റെ മുന്നറിയിപ്പ്.
പൗനരന്മാരെ ഒഴിപ്പിച്ച് വിവിധ രാജ്യങ്ങൾ
.
ടെല്‍ അവിവ്: ഇസ്രായേലിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രയേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ എട്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈൽ അക്രമണം നടത്തിയതായി ഇറാന്‍റെ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു. ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ആയുധങ്ങളുമായി ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്.
.
These are our hypersonic systems, catch them if you can! pic.twitter.com/VrIZsNcW25
— Iran Military (@IRIran_Military) October 1, 2024
.
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 ഓളം മിസൈലുകളാണ് ഇറാന്‍ അയച്ചത്.
.
😂🇮🇱 HAHAHAHAH FUCK ISRAEL! pic.twitter.com/4NzRlD62vZ
— Jackson Hinkle 🇺🇸 (@jacksonhinklle) October 1, 2024
.
ഇസ്രായേലിന് നേരെ നടത്തിയ ആക്രമണം ആഘോഷമാക്കിയിരിക്കുകയാണ് ഇറാൻ ജനത. ഇറാൻ ഭരണകൂടത്തിനും സൈന്യത്തിനും ജനങ്ങൾ അഭിവാദ്യങ്ങളർപ്പിച്ചു.
The Iraqi people expressing joy over Iran’s missile attacks against the occupied territories pic.twitter.com/EYyVuz9dfc
— IRNA News Agency (@IrnaEnglish) October 1, 2024
.
#BREAKING
Iranians took to the streets (Palestine Square) to celebrate missile attack on Israeli regime. pic.twitter.com/drkBmKRPlD— Tehran Times (@TehranTimes79) October 1, 2024
.
🚨🇮🇷 HAHAHAHAHQ FUCK ISRAEL.
IRAN IS CELEBRATING!! I AM TOO pic.twitter.com/BYsuhz83e5— Jackson Hinkle 🇺🇸 (@jacksonhinklle) October 1, 2024
.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. തെൽ അവീവിൽ സുരക്ഷ മന്ത്രിസഭ അടിയന്തര യോഗം ചേരുകയാണ്. തിരിച്ചടിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടത്.
.
⚡️🇮🇷15 Minutes of Israel being showered with missiles from Iran.
Beautiful.pic.twitter.com/selBEtM1X3
— Suppressed News. (@SuppressedNws) October 1, 2024
.
ഇറാൻ ആക്രമണത്തെ തുടർന്ന് ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.
.
From “blotting out the sun” to “illuminating the night,” our arrows still rise triumphantly.#OpTruePromise2 pic.twitter.com/5ZhjpB13cp
— Iran Military (@IRIran_Military) October 1, 2024
.
𝐍𝐨 𝐭𝐡𝐢𝐬 𝐢𝐬𝐧’𝐭 𝐚 𝐬𝐜𝐢𝐞𝐧𝐜𝐞 𝐟𝐢𝐜𝐭𝐢𝐨𝐧 𝐦𝐨𝐯𝐢𝐞.
This is Israel right now.
RT this so the entire world knows. pic.twitter.com/ok8CxCXxnP
— Israel ישראל (@Israel) October 1, 2024
.
‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു.
.
Israeli Prime Minister Benjamin Netanyahu during the Opening of tonight’s Political-Security Cabinet, “Iran made a big mistake tonight and will pay for it.” pic.twitter.com/yPho5BY4Iz
— OSINTdefender (@sentdefender) October 1, 2024
.
ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തെക്കൻ ലബനാനിൽ ചെറിയ ദൂരത്തേക്ക് ഇസ്രായേൽ കരസേന കടന്നുകയറിയത്. പരിമിതവും പ്രാദേശികവും ചില കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ളതുമാണ് സൈനിക നീക്കമെന്ന വിശദീകരണത്തോടെയാണ് ലബനാനിൽ പുതിയ യുദ്ധമുഖം തുറന്ന് കരയുദ്ധം ആരംഭിച്ചത്.
.
الدفاع الجوي الإسرائيلي لم يستطع اعتراض هذا
الكم الهائل من الصواريخ …ايران فقدت عقلها بالهجوم.pic.twitter.com/Egl5zOpxhT
— SM (@Sa_miliitary) October 1, 2024
.
ഇതിന്‍റെ ഭാഗമായി തെക്കൻ ബൈറൂത്തിലെ 30 ഗ്രാമങ്ങളിലുള്ളവർ വീടുവിട്ട് വടക്കൻ ലബനാനിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്നും എത്തിയാൽ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവർത്തിച്ചു.
കരയുദ്ധത്തിനൊപ്പം ചൊവ്വാഴ്ച ലബനാനിലുടനീളം വ്യാപക വ്യോമാക്രമണവും ഇസ്രായേൽ നടത്തി. തലസ്ഥാന നഗരമായ ബൈറൂത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തെക്കൻ ലബനാനിലെ ഐനുൽ ഹിൽവയിൽ നിരവധി പേർ തിങ്ങിപ്പാർക്കുന്ന ഫലസ്തീനി അഭയാർഥി ക്യാമ്പ് ബോംബിങ്ങിൽ നിലംപൊത്തി.
.
പൗരരെ ഒഴിപ്പിച്ച് വിവിധ രാജ്യങ്ങള്‍
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരരെ ലെബനനില്‍നിന്നും ഇസ്രായേലിൽ നിന്നും നിന്നൊഴിപ്പിക്കാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് പൗരരുമായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ബുധനാഴ്ച ബയ്‌റുത്തില്‍നിന്ന് പുറപ്പെടും. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനമയക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ചത്തെ വിവിധ വിമാനസര്‍വീസുകളിലായി പൗരര്‍ക്കായി 800 സീറ്റുകള്‍ കാനഡ ബുക്കുചെയ്തു. 45000 കനേഡിയന്‍ പൗരരാണ് ലെബനനിലുള്ളത്. നയതന്ത്രജീവനക്കാര്‍, അവരുടെ ആശ്രിതര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ള പൗരര്‍ എന്നിവരടക്കം 110 പേരെ തിങ്കളാഴ്ച ജര്‍മനി ഒഴിപ്പിച്ചു. പോര്‍ച്ചുഗല്‍, ബള്‍ഗേറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവയും പൗരരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. സിറിയയിലേക്ക് ഒരു ലക്ഷത്തോളംപേര്‍ പലായനംചെയ്തു. അതില്‍ 80 ശതമാനം പേരും ആഭ്യന്തരയുദ്ധസമയത്ത് ലെബനനില്‍ അഭയംതേടിയ സിറിയക്കാരാണ്. 2.1 ലക്ഷം പലസ്തീന്‍ അഭയാര്‍ഥികള്‍ വിവിധക്യാമ്പുകളിലായി ലെബനനില്‍ കഴിയുന്നുണ്ട്.
.