ലൈംഗികാരോപണം, ബ്ലാക്ക്‌മെയിലിങ്; നടിക്കെതിരെ പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
.
‘‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകൻ ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറിൽ സെപ്റ്റംബർ 13നാണ് കോൾ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തിൽ തനിക്കെതിരെ പോസ്റ്റിട്ടു’’- ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു.
.

Share
error: Content is protected !!