യുക്രെയിനില്‍ നിന്നും ഇന്ത്യക്കാരെ സര്‍ക്കാര്‍ ചിലവില്‍ തിരിച്ചെത്തിക്കും. രക്ഷാ ദൌത്യം ആരംഭിച്ചു

യുക്രെയിനില്‍ നിന്നു താല്പര്യമുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. രക്ഷാ ദൌത്യം ഇതിനകം ആരംഭിച്ചു. 4 അയല്‍ രാജ്യണല്‍ വഴിയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. തിരിച്ചെത്തിക്കാനുള്ള ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ആദ്യഘട്ടത്തില്‍ 100 വിദ്യാര്‍ഥികളെ എത്തിക്കാനാണ് ശ്രമം. മന്ത്രി അറിയിച്ചു.

ഇന്ത്യക്കാരെ തിരികെ കൊണ്ട് വരാനുള്ള 2 വിമാനങ്ങള്‍ ഇതിനകം യുക്രെയിനിലേക്ക് പുറപ്പെട്ടു. ഒന്നു മുംബെയില്‍ നിന്നും മറ്റൊന്നു ഡെല്‍ഹിയില്‍ നിന്നുമാണ് പുറപ്പെട്ടത്. ആദ്യവിമാനത്തില്‍ കൊണ്ട് വരുന്ന യാത്രക്കാരുടെ പട്ടിക തയ്യാറായി. 250-ഓളം യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ ഉണ്ടാകുക. രണ്ട് വിമാനങ്ങളിലായി 500-ലേറെ പേര്‍ ഉണ്ടാകും. മൂന്നാമത്തെ വിമാനം നാളെ ഹംഗറിയില് എത്തും.

 

അതേസമയം യുക്രെയിന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റുമാനിയയുടെയും ചെക്ക്പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ഥികളോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കണം. പാസ്സ്പോര്‍ട്ടും പണവും കയ്യില്‍ കരുതാനും എംബസി നിര്‍ദേശിച്ചു.  ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹാനോയിലും ചെര്‍നിവ്സികിലും എത്തിയതായാണ് വിവരം.

Share
error: Content is protected !!