നഴ്‌സിങ് മേഖലയില്‍ അവസരം; നോർക്ക വഴി സൌജന്യ പരിശീലനവും റിക്രൂട്ട്മെൻ്റും

തിരുവനന്തപുരം: നോര്‍ക്കാ റൂട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ്‌ ഏജന്‍സിയും സഹകരിച്ച്  ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്‌ളോമയോ ഉള്ള, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷാപരിശീലനം (ബി1 ലെവല്‍ വരെ) സൌജന്യമായി നല്‍കും. ശേഷം ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. താൽപര്യമുള്ളവർ മാര്‍ച്ച് 10 നുള്ളിൽ അപേക്ഷിക്കേണ്ടതാണ്.

45 വയസ്സ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഭാഷാപരിശീലനവും റിക്രൂട്ട്‌മെന്റും സൗജന്യായിരിക്കും. ഉദ്യോഗാര്‍ഥികള്‍ www.norkaroots.orgയില്‍ അപേക്ഷിക്കണം.

വിവരങ്ങള്‍ക്ക് 18004253939 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
ഇമെയില്‍: triplewin.norka@kerala.gov.in

Share