യുക്രൈൻ സംഘർഷത്തിൻ്റെ മറവിൽ തട്ടിപ്പ്. ഇന്ത്യക്കാരിക്ക് നഷ്ടപ്പെട്ടത് 40,000 ലേറെ രൂപ

ഹുദ ഹബീബ്

 

യുക്രൈൻ സംഘർഷം മുതലെടുത്തു പണം തട്ടിയതായി  യുക്രൈനില്‍ പഠിക്കുന്ന വിദ്യാർത്ഥിയടെ  അമ്മ പരാതി നൽകി. മകളെ ക്ഷിക്കാൻ എന്ന് പറഞ്ഞാണ് തട്ടിപ്പ്.

യുക്രൈനില്‍ റഷ്യന്‍ ആഗ്രണം തുടരുന്ന സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്.എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് സജീവമായിവരികയാണ്.അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. മെഡിസിന്‍ വിദ്യാര്‍ഥിയായ മകളെ യുക്രൈനില്‍ നിന്ന് നാട്ടിലേക്കു വരാനുള്ള വിമാന നിരക്ക് പറഞ്ഞാണ് പണം തട്ടി എടുത്തത്.മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.

Share
error: Content is protected !!