പ്രവാസികള്‍ക്ക് ആശ്വാസം. ദുബായിലേക്ക് പോകുമ്പോള്‍ റാപ്പിഡ് പി.സി.ആര്‍ വേണ്ട
ദുബായിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയിലെ വിമാനത്താളലങ്ങളില്‍ വെച്ചു നടത്തിവന്നിരുന്ന റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കി. യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂറിനിടയില്‍ നടത്തിയിരുന്ന ഈ പരിശോധന പ്രവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് പുറമെ എയര്‍പോര്‍ട്ടിലെ റാപ്പിഡ് ടെസ്റ്റ് പലരുടേയും യാത്ര മുടങ്ങാനും കാരണമായിരുന്നു. രണ്ട് പരിശോധനകളിലും വ്യത്യസ്ഥമായ ഫലങ്ങള്‍ ലഭിച്ചതായിരുന്നു കാരണം. അത്കൊണ്ട് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കണമെന്ന് വിവിധ കൊന്നുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. നിയമം പിന്‍വലിച്ചതോടെ പ്രവാസികള്‍ക്ക് യാത്രാ തടസ്സം ഒഴിവാകുന്നതിന് പുറമെ, സമയ-സാമ്പത്തിക ലാഭവും ലഭിക്കുമെന്ന ആശ്വാസവുമുണ്ട്.
ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബങ്ഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകള്‍ വഴി വരുന്നവര്‍ക്കും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമായിരുന്നു. റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കിയെങ്കിലും 48 മണിക്കൂര്‍നിടയിലെ ആര്‍ടിപി.സി.ആര്‍ നെഗറ്റീവ് റിസല്‍റ്റ് നിര്‍ബന്ധമാണ്. കൂടാതെ ദുബായില്‍ എത്തിയാലും എയര്‍പോര്‍ട്ടില്‍ വെച്ചു പരിശോധന ഉണ്ടാകും. നെഗറ്റീവ് റിസല്‍റ്റ് വരുന്നത് വരെ ക്വാരന്‍റൈനില്‍ ഇരിക്കണമെന്നാണ് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം.
എന്നാല്‍ ദുബൈ ഒഴികെ യു.എ.യിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വരുന്നവര്‍ക്ക് നാട്ടിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് ആവശ്യമാണ്.