ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ; സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ടാർമാർക്കിലൂടെ ഓടിയ ആളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി – വീഡിയോ

അമേരിക്കയിലെ ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നാടകീയ സംഭവങ്ങൾ. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് എയർപോർട്ടിൻ്റെ ടാർമാക്കിലൂടെ ഷർട്ടിടാത്ത ഒരാൾ ഓടിയതായി ക്യാമറയിൽ കണ്ടു. ഉടൻ സെക്യൂരിറ്റി ഓഫീസിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അയാളെ പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. തറയിലേക്ക് തള്ളിയിട്ട അദ്ദേഹത്തെ സുരക്ഷാ ജീവനക്കാരൻ കീഴ്പ്പെടുത്തിയപ്പോഴേക്കും കൂടുതൽ സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി.
.

ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ടാർമാക്കിൽ വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്.  ടെർമിനൽ 4-നുള്ളിലെത്തിയ ഇയാൾ മാനസിക വിഭ്രാന്തി കാണിച്ചതായി എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു. ചില സമയങ്ങളിൽ അദ്ദേഹം കോപം പ്രകടിപ്പിച്ചു. തുടർന്ന് എയർഫീൽഡിലേക്ക് ഓടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

.

അജ്ഞാതമായ കാരണങ്ങളാൽ ഷർട്ട് ഉപേക്ഷിച്ചുകൊണ്ട് ഒരാൾ ടാർമാർക്കിലൂടെ ഓടുന്നത് വീഡിയോയിൽ കാണാം. അയാളെ ഒരു എൽഎപിഡി ഉദ്യോഗസ്ഥൻ പിന്തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

.

.

Share
error: Content is protected !!