ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ – വീഡിയോ
സൂറത്ത്: ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു. ടെക്‌സ്റ്റൈല്‍ തൊഴിലാളികൾ കുടുംബവുമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ബാക്കി നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കായി തിരച്ചില്‍ തുടരുകയാണ്.
.
#WATCH | गुजरात के सूरत में 6 मंजिला इमारत गिरने से बड़ा हादसा
12 से ज्यादा लोग घायल, बचाव कार्य जारी
सूरत के कलेक्टर डॉ. सौरभ पारधी ने कहा, “छह मंजिला इमारत ढह गई और 4-5 लोगों के अंदर फंसे होने की आशंका है” #Gujarat #BuildingCollapsed #BreakingNews pic.twitter.com/eiCcSquPr7
— TheRitamApp | द ऋतम् एप (@TheRitamApp) July 6, 2024
.
#BREAKING : A building collapsed in Sachin Pali village, Surat, 15 people injured.#Surat #BuildingCollapse #BuildingCollapsed #SachinPalivillage #Gujarat #GujaratNews pic.twitter.com/lDGbWnvtbc
— upuknews (@upuknews1) July 6, 2024
.
ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നത്.
.
➡️સુરત
➡️સચિન GIDCમાં 6 માળની બિલ્ડિંગ થઈ ધરાશાયી, દબાયેલા લોકોને બહાર કાઢવા રેસ્ક્યું ઓપરેશન શરૂ#Surat #buildingcollapsed pic.twitter.com/CPHmLntYNd
— DD News Gujarati (@DDNewsGujarati) July 6, 2024
.
ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും ഉള്‍പ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് തിരച്ചില്‍ നടത്തുന്നത്. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചാണ് രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
.
#WATCH : Another video of a building collapsed in Sachin Pali village, Surat, 15 people injured. #Surat #BuildingCollapse #BuildingCollapsed #SachinPalivillage #Gujarat #GujaratNews pic.twitter.com/hbY2FzuF6n
— upuknews (@upuknews1) July 6, 2024
.
രാത്രി ടെക്‌സ്റ്റൈല്‍ ഡ്യൂട്ടി കഴിഞ്ഞ് എത്തി ഉറങ്ങുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും സ്ഥലത്തുണ്ട്.
കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.
.
💠સુરત જીઆઈડીસીમાં ધરાશાયી થયેલી ઈમારતમાંથી ફાયરની ટીમે એક મહિલાને બચાવી હતી#AIRvideos: લોપા દરબાર#Surat #Rescue #buildingcollapsed #AkashvaniNews pic.twitter.com/E2CHAJoThY
— AIR News Gujarat (@airnews_abad) July 6, 2024
.
Updating..