എൻ.ഐ.എക്ക് തിരിച്ചടി; RSS നേതാവ് ശ്രീനിവാസൻ വധ​ക്കേസിലും പോപ്പുലർ ഫ്രണ്ട് നിരോധനക്കേസിലും 17 പേർക്ക് ജാമ്യം

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9  പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് മൌലവി ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്.  ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നെടുത്ത കേസിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതോടെ ഇരു കേസുകളിലും എൻഐഎക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് നേരിട്ടത്.

.

കർശന ഉപാധികളോടെയാണ് 17 പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം നൽകിയത്.ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പർ ദേശീയ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.

.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ ഐ എയുടെ വാദം തളളിയാണ് ഉപാധികളോടെ 17 പേരുടെ ഹർജി അംഗീകരിച്ചത്. എന്നാൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാക്കളായ കരമന അഷ്റഫ് മൗലവി, യഹിയ തങ്ങൾ അടക്കം ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളുകയും ചെയ്തു. ഇവർ പുറത്തിറങ്ങിയാൽ നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം തുടങ്ങുമെന്ന എൻ ഐ എ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നേടിയ 17 പേരിൽ 9 പേർ ആർ ആർ എസ് എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രീനിവാസൻ വധക്കേസും കേന്ദ്ര ഏജൻസി ഏറ്റെടുത്തത്.

.

ആർഎസ്എസ് നേതാവ് എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ പ്രതികളായ  സദ്ദാം ഹുസൈന്‍, അഷ്‌റഫ്, നൗഷാദ്, കരമന അഷ്‌റഫ് മൗലവി, അന്‍സാരി ഈരാറ്റുപേട്ട, മുഹമ്മദ് അലി, യഹിയ കോയ തങ്ങള്‍, റൗഫ്,സത്താര്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്. ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. അതേസമയം, കേസിലെ മറ്റ് 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലി, അബ്ദുള്‍ കബീര്‍, സൈനുദ്ദീന്‍, ഉസ്മാന്‍, സി.ടി.സുലൈമാന്‍, സാദിഖ്, ഷിഹാസ്, മുജീബ്, മുബാറഖ്, നിഷാദ്, റഷീദ്, ഫിയാസ്, അക്ബര്‍ അലി, അഷ്‌റഫ്, റിസ്വാന്‍, നജുമുദ്ദീന്‍, എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാകാന്‍ ഏറെനാള്‍ എടുക്കുമെന്ന വാദമടക്കം കണക്കിലെടുത്താണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

.

എന്‍.ഐ.എ കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.ഐ.എ.ആണ് കുറ്റപത്രം നല്‍കിയത്. അന്വേഷണം എന്‍.ഐ.എ.യ്ക്ക് കൈമാറിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു.

.

2022 ഏപ്രില്‍ 16-നാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. കേസിലെ ആദ്യ കുറ്റപത്രം എന്‍ഐഎ 2023 മാര്‍ച്ചില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രം അതേവര്‍ഷം നവംബറിലും എന്‍.ഐ.എ. സമര്‍പ്പിച്ചിരുന്നു.

ഈ സംഭവത്തിന് പിറകെയാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്.

.

Share
error: Content is protected !!