മിനയിൽ 2764 തീർഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു; വൈകുന്നേരം 4 മണിവരെ കല്ലേറ് കർമത്തിന് നിയന്ത്രണം ഏർപ്പെടുത്തി – വീഡിയോ
മക്ക: മക്കയിലും മിന ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലും ഇന്ന് ചൂട് ഗണ്യമായി ഉയർന്നതോടെ കല്ലേറ് കർമം നടത്തന്ന ജംറകളിലേക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ11 മണിമുതൽ വൈകുന്നേരം 4 മണിവരെ ഹാജിമാരെ ജംറകളിലേക്ക് കല്ലേറ് കർമത്തിന് അയക്കരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഹജ്ജ് കമ്പനികൾക്ക് നിർദ്ദേശം നൽകി.
.
തശരീ്ഖിൻ്റെ ആദ്യ ദിവസമായ ഇന്ന് മിനയിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ജംറകൾക്ക് സമീപം കൂടുതൽ ആംബുലൻസുകളേയും വിന്യസിച്ചിട്ടുണ്ട്.
.
فيديو | من منشأة الجمرات.. فريق من الدفاع المدني ينقذ حاج تعرض لإجهاد حراري#يسر_وطمأنينة | #الحج_عبر_الإخبارية pic.twitter.com/TAsXgg1GzB
— قناة الإخبارية (@alekhbariyatv) June 17, 2024
.
ഇന്നലെ (പെരുന്നാൾ ദിവസം) 2764 ഓളം ആളുകൾക്ക് സൂര്യാഘാതവും ചൂട് മൂലമുള്ള തളർച്ചയും നേരിട്ടതായി മന്ത്രാലയം അറിയിച്ചു. ശാരീരികാസ്വസ്ഥ്യം നേരിടുന്നവർക്ക് ഉടനടി മെഡിക്കൽ പരിചരണവും ചികിത്സയും നൽകുന്നുണ്ട്. ഛർദ്ദി, തലവേദന, വിയർപ്പ്, കഠിനമായ തുമ്മൽ എന്നിവ ചൂട് സമ്മർദത്തിൻ്റെയും സൂര്യാഘാതത്തിൻ്റെയും ലക്ഷണങ്ങളാണെന്നും ഹാജിമാർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
.
മക്കയിലെ മസ്ജിദുൽ ഹറമിൻ്റെ മധ്യത്തിൽ ഇന്ന് ഉച്ചക്ക് 1 മണിക്ക് 51.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സമയം മിനയിൽ 46 ഡിഗ്രിയും രേഖപ്പെടുത്തി. എന്നാൽ മിനയിൽ ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് കരുതപ്പെടുന്നത്.
.
الأكاديمية السعودية للتطوع الصحي تقدم خدمتها لأحد الحجاج في منشأة الجمرات #العربية_في_الحج
عبر: @__Khalid6 pic.twitter.com/33Up4kb7gs— العربية السعودية (@AlArabiya_KSA) June 17, 2024
.
.
فيديو لأحد رجال الأمن وهو يرش الماء على الحجاج للتبريد عليهم في منشأة الجمرات #العربية_في_الحج
عبر:@h_mmoood pic.twitter.com/nRoQRthtzT— العربية السعودية (@AlArabiya_KSA) June 17, 2024
രാവിലെ 11 മണിമുതൽ വൈകുന്നേരം 4 മണിവരെ തീർഥാടകർ കഴിയുന്നതും തമ്പുകളിൽ കഴിഞ്ഞ് കൂടണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ചൂട് താങ്ങാനാകാതെ നിരവധി തീർഥാടകർ തളർന്ന് വീഴുകയും നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും ചെയ്തു. തളർന്ന് വീഴുന്നവരെ അപ്പപ്പോൾ മിനയിലേയും പുണ്യ സ്ഥലങ്ങളിലേയും ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. തളർന്ന് വീണ ചില മലയാളികളുൾപ്പെടെയുള്ള ഹാജിമാർ മരിക്കുകയും ചെയ്തു.
.
ഹജ്ജ് കർമത്തിൻ്റെ തത്സമയ ദൃശ്യങ്ങൾ*
بث مباشر #الحج_عبر_الإخبارية | نقل على مدار الساعة لمناسك #الحج 1445هـ
البث عبر يوتيوب:https://t.co/7IlgAAk8kY#يسر_وطمأنينة | #الإخبارية https://t.co/GT3yEpieBb
— قناة الإخبارية (@alekhbariyatv) June 13, 2024
Pingback: ഇന്ന് മക്കയിലും മിനയിലും രേഖപ്പെടുത്തിയത് ഈ ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ചൂട്; നിരവധി തീർഥാടക