മക്കയിലേക്കുള്ള വാഹനങ്ങളിൽ പരിശോധന ശക്തം; വാഹനത്തിനക്ക് കയറി ഓരോ യാത്രക്കാരനേയും പരിശോധിക്കുന്നു – വീഡിയോ

മക്ക: ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായതോടെ മക്കയിലേക്കുള്ള വാഹനങ്ങളിൽ പരിശോധനയും ശക്തമാക്കി. ഓരോ വാഹനത്തേയും പല സ്ഥലങ്ങളിൽ വെച്ചാണ് പരിശോധിക്കുന്നത്. ബസ് പോലുള്ള വലിയ വാഹനങ്ങളിൽ അകത്ത് കയറിയും പരിശോധന നടത്തുന്നുണ്ട്. ഓരോ യാത്രക്കാരൻ്റെയും ഹജ്ജ് പെർമിറ്റും നുസുക് കാർഡും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്.

.


.

നാളെയാണ് അറഫ സംഗമം. അറഫ സംഗമത്തിന് ശേഷവും പരിശോധന തുടരുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. അതിനാൽ ഹജ്ജ് പെർമിറ്റില്ലാത്തവരും മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റില്ലാത്തവരും മക്കയിലേക്ക് വരരുതെന്ന് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റും അറിയിച്ചു.

.

Share
error: Content is protected !!