മക്കയിൽ ലിഫ്റ്റ് അപകടം; ലിഫ്റ്റിൻ്റെ കുഴിയിലേക്ക് വീണ് രണ്ട് ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

മക്കയിൽ രണ്ട് ഇന്ത്യൻ ഹാജിമാർ ലിഫ്റ്റ് അപകടത്തിൽ മരിച്ചു. ബിഹാർ സ്വദേശികളായ മുഹമ്മദ് സിദ്ദീഖ്((73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്.

മക്കയിലെ അസീസിയ്യയിൽ ഹാജിമാർക്ക് വേണ്ടി സജ്ജമാക്കിയ ബിൽഡിംഗ് നമ്പർ 145 ലാണ് അപകടമുണ്ടായത്. നാലാം നിലയിൽ നിന്ന് ലിഫ്റ്റിൻ്റെ കുഴിയിലേക്ക് തീർഥാടകർ വീണാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിലേക്ക് കയറാനായി വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ലിഫ്റ്റ് മുകളിലെ നിലയിലായിരുന്നു. ഡോർ തുറന്നപ്പോൾ ലിഫ്റ്റ് ഉണ്ടെന്ന് കരുതി അകത്തേക്ക് പ്രവേശിച്ച തീർഥാടകർ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് ഇന്ത്യൻ ഹജ്ജ് മിഷനിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

മുജീബ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ള കെ.എം.സി.സി നേതാക്കളും മറ്റു സാമൂഹിക പ്രവർത്തകരും  സംഭവസ്ഥലത്തുണ്ട്. വർഷങ്ങൾക്ക് മുമ്പും സമാനമായ അപകടത്തിൽ ഒരു കോഴിക്കോട് സ്വദേശിയായ ഹജ്ജ് തീർഥാടകൻ മരിച്ചിരുന്നു.

.

Share
error: Content is protected !!