മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മനയങ്ങാട് മാവിലച്ചല്‍ സ്വദേശി റെനില്‍ (36) ആണ് മരിച്ചത്. റാക് ടുഡെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.

ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹം താമസസ്ഥലത്ത് മരിച്ചത്. മൃതദേഹം റാക് പൊലീസ് ഫോറന്‍സിക് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും. ഇതിനായി നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. പിതാവ്: രാജന്‍ പത്രമ്പത്ത്. മാതാവ്: അനിത.

 

 

 

 

Share