സൌദിയിൽ വ്യാപക പരിശോധന. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

റിയാദ്: ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കുന്നതിനായി സർക്കാർ അനുവദിച്ചിരുന്ന പൊതുമാപ്പ് അവസാനിച്ചതോടെ, സൌദിയിലുടനീളം പരിശോധനകൾ ആരംഭിച്ചു. നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. റിയാദ്, ഖാസിം, ബൽജുറാഷി, മദീന, ജിദ്ദ, ഷറൂറ, അൽ-ഖർജ്, താരിഫ്, തബൂക്ക്, തബർജാൽ, ഖത്തീഫ്, ഉനൈസ തുടങ്ങിയ നഗരങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾ അടച്ച് പൂട്ടിയത്.

വസ്ത്രങ്ങൾ, പെർഫ്യൂമറി, ഹാബർഡാഷെറി, ബാർബർഷോപ്പുകൾ, ആശാരിപ്പണി, കാർ വർക്ക്ഷോപ്പുകൾ, ടെക്സ്റ്റൈൽസ്, ഇലക്ട്രിക്കൽ ടൂളുകൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലാണ് പ്രധാനമായും നിയമ ലംഘനം കണ്ടെത്തിയത്.

ബിനാമി സ്ഥാപനങ്ങൾക്ക് പുറമെ, തൊഴിൽ നിയമ ലംഘനങ്ങളും, വ്യാജ ഉൽപന്നങ്ങളുടെ വിൽപ്പനയും പരിശോധനയിൽ കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും, പരിശോധന സംഘത്തിൻ്റെ പ്രവർത്തനങ്ങൾ മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

അടച്ച് പൂട്ടിയ സ്ഥാപനങ്ങളുടെ വീഡിയോ:

വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട വീഡിയോ കാണാം.

Share
error: Content is protected !!