ജിദ്ദയിലും മക്കയിലും മനം കുളിർക്കും മഴ

സൌദി അറേബ്യയിൽ ജിദ്ദ, മക്ക നഗരങ്ങളിൽ ഇന്ന്  (ശനിയാഴ്‌ച) നേരിയ തോതിൽ ഇടത്തരം മഴ പെയ്തു, ജനങ്ങൾക്ക് ആശ്വാസകരാമായിരുന്നു ഇന്ന് പെയ്ത മഴ.  

മക്കയിലെയും ജിദ്ദയിലേയും നിരവധി പ്രദേശങ്ങളിൽ ഇന്ന് പെയ്ത മഴയുടെ വീഡിയോ ക്ലിപ്പുകളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആകാശം മേഘാവൃതമായിരുന്നു.  ഇതോടെ കോർണേഷിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി തുടങ്ങി.

മക്ക, അൽ-ബഹ, മദീന, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, ബുറൈദ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദ്, അൽ-ഷർഖിയ, എന്നിവടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ജിദ്ദയിലും മക്കയിലും ഇന്ന് പെയ്ത മഴയുടെ മനം കുളിർക്കുന്ന കാഴ്ചകൾ കാണാം.

 

Share