സൗദിയില്‍ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നത് സജീവ പരിഗണനയില്‍, പ്രമുഖ കമ്പനി ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം നാലാക്കി കുറച്ചു – വീഡിയോ
സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങള്‍ ജി 20 രാജ്യങ്ങളിലേതിന് സമാനമായി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റൽ അനിവാര്യമാണെന്ന് മാനവശേഷി ഉപദേഷ്ടാവ് ഡോ. ഖലീല്‍ അല്‍ദിയാബി പറഞ്ഞു. അൽ അറബിയ്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്താക്കിയത്.
.
രാജ്യത്തെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റുന്നത് സജീവ പരിഗണനയിലാണെന്നും ഈ മാറ്റം രാജ്യത്ത് അനിവാര്യമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായ സൗദി ലോകത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നാണ്. ജി 20 രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലാണ്. അതിനാൽ സൗദിയിലും വാരാന്ത്യ അവധി ശനി. ഞായർ ദിവസങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
.
നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് സൗദിയിലെ വാരാന്ത്യ അവധി. ഇതില്‍ വെള്ളിയാഴ്ച ആഗോള സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുന്ന ദിവസമാണ്. എന്നാൽ ഈ ദിവസം സൗദി സമ്പദ്‌വ്യവസ്ഥ നിശ്ചലമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് രാജ്യത്തിനു ഗുണകരമാവില്ല. വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിലൂടെ ആഗോള സമ്പദ് വ്യവസ്ഥയുമായും ലോക ഓഹരി സൂചികകളുമായും ഒരുമിച്ചു പ്രവര്‍ത്തിക്കാൻ സൗദിക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളായിരുന്നു സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങള്‍. അടുത്തിടെയാണ് വ്യാഴം പ്രവര്‍ത്തി ദിവസമാക്കി മാറ്റിയതും ശനി അവധിദിനമാക്കിയതും. യു.എ.ഇയിലും നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു വാരാന്ത്യ അവധി. അടുത്തിടെ ഇത് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. സൌദിയും സമാനമായ മാറ്റത്തിലേക്ക് എത്തുമെന്നാണ് സൂചന.
.
مستشار الموارد البشرية “د.خليل الذيابي”:
جميع “دول العشرين” إجازاتهم يومي السبت والأحد، والمملكة جزء من هذا العالم، والدراسات أثبتت ضرورة تحويل الإجازة الأسبوعية في المملكة إلى السبت والأحد.
— هاشتاق السعودية (@HashKSA) May 29, 2024
അതിനിടെ, പ്രമുഖ സൗദി കമ്പനി പ്രതിവാര പ്രവൃത്തി ദിവസങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് നാലായി കുറച്ചതായി അൽ അറബിയ്യ ചാനൽ റിപ്പോർട്ട് ചെയ്തു . സൗദിയില്‍ ആദ്യമായാണ് ഒരു കമ്പനി പ്രതിവാര തൊഴിൽ ദിവസങ്ങളുടെ എണ്ണം നാലാക്കി കുറക്കുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
.
#نشرة_الرابعة | تجربة جديدة في #السعودية .. شركة تعلن تقليص أيام العمل الأسبوعية إلى 4 .. وتفاوت في ردود الأفعال pic.twitter.com/VLLYZT6sLr
— العربية السعودية (@AlArabiya_KSA) May 29, 2024