സൌദിയിൽ ആദ്യ ഏകീകൃത വിസാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് ഗുണം ചെയ്യും

മദീന: ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ആദ്യ ഏകീകൃത വിസ കേന്ദ്രം മദീനയിൽ പ്രവർത്തനമാരംഭിച്ചു. സൌദിയിലെ ആദ്യത്തെ ഏകീകൃത വിസ കേന്ദ്രമാണിത്. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുനീര്‍ ബിന്‍ സാദ് നിര്‍വഹിച്ചു.

മദീന മേഖലയിലുള്ള ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും പാസ്പോർട്ട്,  വിസ സേവനങ്ങൾ വളരെ എളുപത്തിൽ വിസ കേന്ദ്രം വഴി നേടാൻ കഴിയും.  ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ട് പുതുക്കൽ, വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവേശന വിസ അനുവദിക്കുക തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഈ കേന്ദ്രം വഴി ലഭിക്കുക. സ്വദേശികളുടേയും വിദേശികളുടേയും നമയ നഷ്ടവും മറ്റു പ്രയാസങ്ങളും ലഘൂകരിക്കാൻ പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

എല്ലാ വിസാ സേവനങ്ങളും പാസ്പോര്‍ട്ട് സേവനങ്ങളും ചേംബറിന്റെ ആസ്ഥാനത്ത് നിന്ന് തന്നെ നല്‍കുകയെന്ന ലക്ഷ്യത്തോടെ ‘വിഎഫ്എസ് ഗ്ലോബല്‍’ കമ്പനിയുമായി അടുത്തിടെ ഒരു കരാര്‍ ഒപ്പിട്ടിരുന്നതായും അധികൃതര്‍ അറിയിച്ചു.

ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകൾ ഇവിടെ വെച്ച് പുതുക്കും. കൂടാതെ ബ്രിട്ടന്‍, ഗ്രീസ്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് വിസകള്‍ അനുവദിക്കുക തുടങ്ങിയ നിരവധി സേവനങ്ങള്‍ ഏകീകൃത വിസ കേന്ദ്രത്തില്‍നിന്ന് ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Share
error: Content is protected !!