വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
‘‘ലണ്ടനിൽ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം (#SQ321) 2024 മെയ് 20ന് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടു. ഇതേത്തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. 2024 മെയ് 21ന് പ്രാദേശിക സമയം 3.45ഓടെ വിമാനം അവിടെ ലാൻഡ് ചെയ്തു.’’
‘‘അപകടത്തിൽപ്പെട്ട ബോയിംഗ് 777-300ഇആർ വിമാനത്തിലെ ഒരു യാത്രക്കാരൻ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂർ എയർലൈൻസിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.’’ – – സിംഗപ്പുർ എയർലൈൻസ് എക്സിൽ കുറിച്ചു.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്ക്യു21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ബോയിങ് 777–300 ഇആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള സജ്ജീകരിച്ചിരുന്നു.
Few More Visuals from the incident, where one fatality and several injuries confirmed, following severe turbulence on board Singapore Airlines Boeing 777-312(ER) aircraft (9V-SWM), that operated SQ321 from LHR to SIN, ending up diverted to Bangkok (BKK).#safety #aviation https://t.co/pyjl4QrrA1 pic.twitter.com/BwCAOAjZeo
— FL360aero (@fl360aero) May 21, 2024
തായ്‌ലൻഡ് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടുതൽ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച യാത്രക്കാരന്റെ കുടുംബത്തിനും പരുക്കേറ്റ യാത്രക്കാർക്കും എല്ലാവിധ സഹായവും എത്തിക്കുമെന്ന് സിംഗപ്പൂർ ട്രാൻസ്പോർട്ട് മന്ത്രി ചീ ഹോങ് ടാറ്റ് വ്യക്തമാക്കി.