സൗദിയിൽ തുരങ്കത്തിൽ തീ പിടിച്ചു; വാഹനങ്ങൾ പുറത്തെടുക്കാനാകാതെ ഡ്രൈവർമാർ – വീഡിയോ

സൗദിയിൽ റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ തുരങ്കത്തിനുള്ളിൽ തീ പിടിച്ചു. തീയും കറുത്ത പുകയും പടർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സോഷ്യൽ മീഡിയയിൽ തീ പടരുന്നതിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുരങ്കത്തിനുള്ളിൽ നിന്ന് കറുത്ത പുകയാണ് പുറത്തേക്ക് ഉയരുന്നത്. ഈ സമയത്ത് തുരങ്കത്തിനകത്തെ വാഹനം പുറകോട്ടെടുക്കാൻ സാധിക്കാതെ ഡ്രൈവർമാർ ആശങ്കയിലായി. അതേ സമയം തീ പിടുത്തത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല.

 

 

.

Share