ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിലെ ജയിലിൽ മരിച്ചു; മരണവിവരം പുറത്തറിയുന്നത് ജയിലിൽ നിന്ന് പരിചയപ്പെട്ടയാൾ പുറത്തിറങ്ങിയപ്പോൾ

മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അഹമ്മദ്​​ കുട്ടിയുടെ മകൻ അബ്​ദുൽ റസാഖാണ് (50) മരിച്ചത്. ഒമാനിലെ​ സമാഇലിൽ ജയിലിൽ നാല്​ ദിവസങ്ങൾക്ക്​ മുമ്പ് മരിച്ചെന്നാണ് ബന്ധുക്കൾക്ക്​ ലഭിച്ച വിവരം.

 

അബ്​ദുൽ റസാഖിനെ​ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണവിവരം ​കെ.എം.സി.സിയെ ധരിപ്പിക്കുന്നത്​. പിന്നീട്​ കെ.എം.സി.സി​ നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു​.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ നാല് മാസങ്ങൾക്ക്​ മുമ്പാണ്​ അബ്​ദുൽ റസാഖ് ജയിലിലാകുന്നത്. കോവിഡ്​ കാലത്തെ റൂം വാടകയും മറ്റും അടക്കം വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആറുവർഷമായി നാട്ടിൽ പോയിട്ടെന്നും ബന്ധുകൾ പറഞ്ഞു. മൃത​ദേഹം റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്​: കദീസ കുട്ടി.

.

Share
error: Content is protected !!