എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം – വീഡിയോ

എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. റോയൽ മലേഷ്യൻ നേവി ബേസിന്റെ ആസ്ഥാനമായ മലേഷ്യൻ പട്ടണമായ ലുമുട്ടിൽ പ്രാദേശിക സമയം 09:30 നാണ് സംഭവം നടന്നത്. അപകടത്തിൽ മുഴുവൻ ആളുകളും മരിച്ചതായാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ലുമുട്ടിലെ സൈനിക ആശുപത്രിയിലേക്ക് അയച്ചതായി റോയൽ മലേഷ്യൻ നേവി പറഞ്ഞു. അപകടത്തിൻ്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും നേവി അറിയിച്ചു.

.

HOM M503-3 എന്ന ഹെലിക്കോപ്റ്റർ ഏഴ് ഉദ്യോഗസ്ഥരുമായി പറന്നുകൊണ്ടിരിക്കെ അതേ ട്രാക്കിൽ ഫെനെക് എം 502-6 എന്ന മറ്റൊരു ഹെലിക്കോപ്റ്റർ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാമത്തെ ഹെലിക്കോപ്റ്ററിൽ മൂന്ന് ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഫെനെക് എം 502-6, അടുത്തുള്ള നീന്തൽക്കുളത്തിൽ പതിച്ചു.

ഹൃദയം ഭേദിക്കുന്നതും ആത്മാവിനെ തകർക്കുന്നതുമായ ദുരന്തത്തിൽ രാജ്യം ദുഃഖിക്കുന്നുവെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എക്‌സിൽ കുറിച്ചു. മരണപ്പെട്ടവരുടെ എല്ലാവരുടേയും കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഈ ദുരന്തത്തെ നേരിടാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

.

.

കഴിഞ്ഞ മാസം മലേഷ്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ മലേഷ്യയിലെ ആംഗ്‌സ ദ്വീപിന് സമീപം കടലിൽ തകർന്നു വീണിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെയും സഹപൈലറ്റിനെയും രണ്ട് യാത്രക്കാരെയും മത്സ്യത്തൊഴിലാളികൾ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു.

.

Share
error: Content is protected !!