കനത്ത മഴയും വെള്ളപ്പൊക്കവും; റൺവേയിൽ വെള്ളം കയറി, ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി – വീഡിയോ

യുഎഇയില്‍ കനത്ത മഴ. അസ്ഥിര കാലാവസ്ഥ വ്യോമയാന മേഖലയേയും ബാധിച്ചു. 25 മിനിറ്റോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. പുലര്‍ച്ചെ മുതലുള്ള 21 ഔട്ട്ബൗണ്ടും 24 ഇന്‍ബൗണ്ട് ഫ്‌ളൈറ്റുകളും റദ്ദാക്കി. മൂന്ന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

 

 

 

 

 

 

 

അതേസമയം മിക്കയിടത്തും മഴ ഇപ്പോഴും തുടരുകയാണ്. ദുബായില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നാളെയും (ഏപ്രില്‍ 17) ഓണ്‍ലൈന്‍ ക്ലാസ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

 

 

 

 

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാര്‍ക്ക്  ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. സൌദിയിൽ നിന്നുൾപ്പെടെ ദുബായ് വഴി യാത്ര ചെയ്യുന്നവരും യാത്രക്ക് മുമ്പെ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് യാത്ര സമയം ഉറപ്പ് വരുത്തേണ്ടതാണ്.

 

 

പല സ്ഥലങ്ങളിലും റോഡുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വഴിയിൽ പണിമുടക്കി. വെള്ളത്തിൻ്റെ ശക്തമായ കുത്തൊഴുക്കിൽ വാഹനങ്ങൾ ഒലിച്ച് പോയതായും റിപ്പോർട്ടുകളുണ്ട്.

 

 

 

തിങ്കളാഴ്ചയാണ് വിമാനത്താവള അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. എമിറേറ്റ്‌സ് എയര്‍ലൈന്‍, ഫ്‌ലൈ ദുബൈ എന്നീ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ മൂലം ഗതാഗത തടസ്സം അനുഭവപ്പെടുന്നതിനാല്‍ യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടി വരും. അതിനാല്‍ നേരത്തെ തന്നെ യാത്ര പുറപ്പെടണമെന്നും ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

 

 

 

 

വിമാന യാത്രക്കാര്‍ വിമാന സമയത്തില്‍ മാറ്റമുണ്ടോയെന്ന് യാത്രയ്ക്ക് മുമ്പ് പരിശോധിച്ച് ഉറപ്പാക്കണം. അതാത് എയര്‍ലൈനുകളുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ പുതുക്കിയ സമയം അറിയാനാകും.

.

Share
error: Content is protected !!