റഹീമിനായി പണം സമാഹരിക്കാൻ മൊബൈൽ ആപ്പ്; മലപ്പുറത്തെ ഈ മൂവർസംഘം ചില്ലറക്കാരല്ല
മലപ്പുറം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ വളരെ എളുപ്പത്തിലും സുതാര്യമായും പിരിച്ചെടുക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചതിനുപിന്നിൽ മലപ്പുറത്തെ മൂന്നുപേരുടെ പ്രയത്നമുണ്ട്. ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി അശ്ഹർ, കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം എന്നിവരാണിവർ. (ചിത്രത്തിൽ മുഹമ്മദ് ഹാഷിം, അശ്ഹർ, മുഹമ്മദ് ഷുഹൈബ്)
.
.
‘സ്പൈൻ കോഡ്സ്’ എന്ന മലപ്പുറത്തെ ഇവരുടെ സോഫ്റ്റ്‌വേർ കമ്പനിയിലാണ് ഈ ആപ്പ് നിർമിച്ചത്. 2017-ൽ തുടങ്ങിയ കമ്പനി നിരവധി ആപ്പുകളാണ് ഇതിനോടകം വിവിധ ആവശ്യങ്ങൾക്കായി നിർമിച്ചുനൽകിയത്. മുസ്‌ലിം ലീഗിന്റെ ആസ്ഥാനമന്ദിര നിർമാണത്തിന് പണം സ്വരൂപിക്കാൻ വേണ്ടിയും യൂത്ത് കോൺഗ്രസിന് ദേശീയതലത്തിൽ പണം സ്വരൂപിക്കുന്നതിനുവേണ്ടിയുമൊക്കെ ആപ്പ് നിർമിച്ചതും ഇവരാണ്.
.