ഫുൾടൈം ജോലി: ബാങ്ക് മാനേജർ, പാർട്‌ടൈം ജോലി: മോഷണം; മോഷണ കേസിൽ പ്രതി അറസ്റ്റിൽ

കുമളി ∙ മൊബൈൽ ഫോൺ കടയിൽ നിന്ന് 2 ഐ ഫോണുകൾ മോഷ്ടിച്ച പ്രതിയെ പൊലീസ് തമിഴ്നാട്ടിൽ നിന്നു പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും അവിടെയുള്ള സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ദീപക് മനോഹരൻ (34) ആണു പിടിയിലായത്.

ഈ മാസം 7നു സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിനെത്തിയപ്പോഴാണു ദീപക് മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സന്ദർശനം പൂർത്തീകരിച്ചു മടങ്ങുന്നതിനിടെ ഫോൺ വാങ്ങാനെന്ന വ്യാജേന ഇയാൾ തേക്കടി കവലയിലുള്ള കടയിൽ കയറിയെന്നും ഫോണുകൾ നോക്കുന്നതിനിടെ 1.60 ലക്ഷം രൂപ വിലവരുന്ന 2 ഐ ഫോണുകൾ മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു കടയുടമ മോഷണവിവരം അറിഞ്ഞത്. തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ നിന്നാണു പൊലീസ് പ്രതിയെ പിടികൂടിയത്. ദീപക്കും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായതാണു പ്രതിയെ പിടികൂടാൻ പൊലീസിനു സഹായമായത്.

.

 

Share
error: Content is protected !!