പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ രണ്ട് മക്കൾ മുങ്ങിമരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്: കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചെർപ്പുളശേരി കാരാക്കുർശി അരപ്പാറ സ്വദേശി, കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ് വാന (19), ദീന മെഹ്ബ എന്നിവരാണ് മരിച്ചത്.  റിസ് വാനയായിരുന്നു ആദ്യം മരിച്ചത്. ഇവർക്കൊപ്പം  അപകടത്തിൽപ്പെട്ട ദീന മെഹ്ബ, ബാദുഷ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിയച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനെയാണ് ദീന മെഹ്ബ മരണപ്പെടുന്നത്. ബാദുഷ ഇപ്പോഴും ചികിത്സയിലാണ്.

ബന്ധുക്കളായ മൂന്നു പേരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

.
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്.
.
നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്കു കയറ്റി വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാന മരണത്തിനു കീഴടങ്ങി.  സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് അംഗം അനസ് പറഞ്ഞു.
.
Share
error: Content is protected !!