സൗദിയിൽ ശവ്വാൽപ്പിറ തെളിഞ്ഞില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച – വീഡിയോ

സൗദിയിൽ എവിടെയും ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല. അതിനാൽ നാളെ ചൊവ്വാഴ്ച റമദാൻ 30 പൂർത്തിയാക്കണം. ബുധനാഴ്ചയായിരിക്കും സൗദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ ആഘോഷം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും.

.

ഇന്ന് സൂര്യസ്തമിക്കുന്നിന് 13 മിനുട്ട് മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധർ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും മാസപ്പിറിവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ   ഇന്ന് രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും മാസപ്പിറവി നിരീക്ഷിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളൊരുക്കയിരുന്നു.

.

 

അതേ സമയം ഒമാനിൽ ഇന്ന് റമദാൻ 28 ആയതിനാൽ നാളെയാണ് മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം. നാളെ (ചൊവ്വാഴ്ച) ഒമാനിൽ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച മറ്റു രാജ്യങ്ങളൊടൊപ്പം ഒമാനും പെരുന്നാൾ ആഘോഷിക്കും. കൂടാതെ കേരളത്തിലും നാളെയാണ് മാസപ്പിറവി നിരീക്ഷണം. നാളെ കേരളത്തിലും മാസപ്പിറവി ദൃശ്യമായാൽ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം പെരുന്നാളാകും. ഇത്തവണ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം പെരുന്നാളാകാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം.

 

 

 

 

 

ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി ഒരുക്കിയിരുന്നത്. വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്​കാരത്തിനും ഈദ്​ ഗാഹിനും പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്​ഗാഹുകൾ നടക്കുന്നുണ്ട്​.

.

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം ഇരുപതിനായിരത്തിലിധികം മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി. പുരുഷന്മാരും സ്ത്രീകുളുമുൾപ്പെടെ 6,000-ലധികം പള്ളികളും ഈദ്ഗാഹുകളും നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികളുടെയും ഓപ്പറേറ്റിംഗ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ പള്ളികളുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിിലും വിധത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം പൊതു ജനങ്ങളോടഭ്യർത്ഥിച്ചു.

.

സൌദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൌദിയില പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് അധികൃതർ അറിയിച്ചു. മഴ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ഈദുഗാഹുൾ പള്ളികളിലേക്ക് മാറ്റണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

.

 

Share
error: Content is protected !!