അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് എത്തിയവർക്ക് സൗദിയുടെ കാരുണ്യം; ഇഖാമ, ലെവി എന്നിവയുൾപ്പെടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും
ജിദ്ദ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് സൗദിയിൽ അഭയം തേടിയവരുടെ സർക്കാർ ഫീസിനത്തിലുള്ള വിവിധ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് സൗദി മന്ത്രി സഭ കൌണ്സിൽ വ്യക്തമാക്കി. സൗദിയിൽ അഭയം തേടിയ ശേഷം അവരുട പദവി ശരിയാക്കുയും ആവശ്യമായ തിരുത്തലുകൾ ചെയ്യുകയും ചെയ്തവർക്കാണ് ആനുകൂല്യം ലഭിക്കുക.
അയൽ രാജ്യങ്ങളിൽ നിന്നെത്തി ഇത്തരം ആളുകളുടെ ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, കഫാല മാറ്റ ഫീസ്, പ്രൊഫഷൻ മാറ്റ ഫീസ്, ലെവി എന്നിവയെല്ലാം പൂർണമായും സർക്കാർ വഹിക്കും. കൂടാതെ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന സാമ്പത്തിക നഷ്ടപരിഹാരത്തിനും ഇത്തരം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അർഹതയുണ്ടാകും.
ഇവർ പദവി ശരിയാക്കിയത് മുതൽ നാല് വര്ഷത്തേക്കായിരിക്കും ഈ ഇളവുകൾ ലഭിക്കുക. കൂടാതെ ഇവരുമായോ ഇവരുടെ കടുംബവുമായോ ബന്ധപ്പെട്ട നേരത്തെ ചുമത്തിയിട്ടുള്ള പിഴകളടക്കമുള്ള വിവിധ തരം ഫീസുകളും സൗദി സർക്കാർ വഹിക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ജിദ്ദയിൽ നടന്ന മന്ത്രി സഭായോഗത്തിലാണ് സുപ്രധാന തീരുമാനം.
.