ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാളിന് ഇത്തവണ നീണ്ട അവധി; നാട്ടിലേക്ക് പോകാനൊരുങ്ങി പ്രവാസികൾ

ദിവചെറിയ പെരുന്നാളിന് ഇത്തവണ നീണ്ട അവധിയാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പെരുന്നാൾ കുടുംബത്തോടൊപ്പം നാട്ടിൽ  ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പല പ്രവാസികളും. അതേ സമയം നാട്ടിൽ  സ്കൂളടച്ച സമയമായതിനാൽ കുടുംബത്തെ ഗൾഫിലേക്ക് സന്ദർശന വിസയിൽ കൊണ്ടുവരുന്നവരും കുറവല്ല. പെരുന്നാളാഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരും, കുടുംബ സമേതം ഗൾഫിലേക്ക് വരുന്നവരും ധാരാളമുള്ളതിനാൽ വിമാന ടിക്കറ്റിൻ്റെ ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നുണ്ട്.

സൗദി അറേബ്യയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ അവധി ലഭിക്കുക. സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ  അവധിയാണ് ചെറിയ പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഫലത്തിൽ ഇത് 9 ദിവസം  വരെ ലഭിക്കും.  ഏപ്രിൽ എട്ട് മുതൽ 11 വരെ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ പെരുന്നാൾ അവധി അവസാനിക്കുന്നതോടെ രണ്ട് ദിവസത്തെ വാരാന്ത്യ അവധി ആരംഭിക്കും. ഇതുൾപ്പെടെ 6 ദിവസം സൌദിയിൽ അവധി ലഭിക്കും. എന്നാൽ  ഔദ്യോഗിക അവധി ആരംഭിക്കുന്ന ഏപ്രിൽ എട്ടിന് തലേ ദിവസം ഞായറാഴ്ചയാണ്. മിക്ക കമ്പനികളും ഈ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങിനെയുളള കമ്പനിയിലെ  ജീവനക്കാർക്ക് തൊട്ടുമുമ്പുള്ള വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായും ലഭിക്കും. ഇതോടെ ഇവരുടെ പെരുന്നാൾ അവധി 9 ദിവസം നീണ്ടു നിൽക്കും. അവധി ദിനങ്ങളിൽ നിർബന്ധമായും ജോലി  ചെയ്യേണ്ടവർക്ക് പകരം ദിവസം അവധി നൽകുകയോ വേദനം നൽകുകയോ ചെയ്യേണ്ടതാണ്.  രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാളിന് ഔദ്യോഗികമായി അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും. സ്വകാര്യ മേഖലയ്ക്ക് തിങ്കളാഴ്ചയാണ്  മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്.

അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ  ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.

 

ഞായറാഴ്ചയാണ് യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുന്നത്. ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും.

മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷം ല​ഭി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി​യാ​യി​രി​ക്കു​മി​ത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

കുവൈത്തില്‍ അഞ്ചു ദിവസമാണ് ചെറിയ പെരുന്നാൾ അവധി ലഭിക്കുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

 

Share
error: Content is protected !!