അബഹയിൽ തണുപ്പും മഞ്ഞു വീഴ്ചയും; സൗന്ദര്യം വാരിവിതറി അബഹയിലെ മലനിരകൾ – വീഡിയോ

സൌദിയിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷമായതോടെ അസീർ മേഖലയിലെ അബഹയിൽ കഴിഞ്ഞ ദിവസം വൻ മഞ്ഞുവീഴ്ചയുണ്ടായി. അത്യപൂർവ്വമായി സംഭവിക്കുന്ന ഈ മഞ്ഞു വീഴ്ച പ്രദേശവാസികൾ ആഘോഷമാക്കി.

എന്നാൽ അസീർ മേഖലയിൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടില്ലെന്നും ഉയർന്ന അളവിൽ മഴയും ആലിപ്പഴവർഷവുമാണ് ഉണ്ടായതെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു.

അൽ-ബഹ, തായിഫ്, ഖമീസ് മുശൈത്, ബുറൈദ തുടങ്ങിയ രാജ്യത്തിന്റെ ചില പ്രദേശങ്ങൾ അടുത്തിടെ സമാനമായ സംഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അബഹയിൽ തണുപ്പും മഞ്ഞുവീഴ്ചയും പ്രദേശവാസികളെ ആവേശതിമർപ്പിലെത്തിച്ചു. പച്ചപുതച്ച് കിടക്കുന്ന മലനിരകളെ തഴുകി മഞ്ഞ് പെയ്തിറങ്ങുന്ന മനോഹര കാഴ്ച ആസ്വദിക്കാൻ പുറത്ത് നിന്നുള്ള സഞ്ചാരികളും എത്തുന്നുണ്ട്.

 

 

ശക്തമായ മഴയും മഞ്ഞു വീഴ്ചയും മൂലം പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

 

അതേ സമയം മക്ക, അൽ-ബഹ, ജസാൻ, അസിർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കാലാവസ്ഥായിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്നും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതിവേഗ കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴവർഷം, വെളളത്തിൻ്റെ കുത്തൊഴുക്ക്, ഉയർന്ന തിരമാലകൾ, ശക്തമായ ഇടിമിന്നൽ, മഴ എന്നിവക്ക് സാധ്യത ഏറെയാണ്.

.

Share
error: Content is protected !!