വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; വിദ്യാർഥികൾക്കൊപ്പം യാത്ര – വീഡിയോ
കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്.
പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്‍ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡില്‍ കടക്കാനാവും. 16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം. ഇതിന്റെ രണ്ടാമത്തെ സെക്ഷനാണ് ഹൗറ മൈദാന്‍-എസ്പ്ലനേഡ്.