വിരണ്ടോടിയ കാള നിരവധി വാഹനങ്ങളേയും കാൽനട യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു (വീഡിയോ)

സൌദിയിലെ ജിദ്ദയൽ അൽ സഫയിൽ വിരണ്ടോടിയ കാള തെരുവിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി കാൽനടയാത്രക്കാരെയും വാഹനങ്ങളേയും ഇടിച്ച് തെറിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാള ഹൈവേകളിൽ അലഞ്ഞുതിരിയുന്നതും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും തെരുവുകളിൽ ചില കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ചിലർ താഴെ വീണു.

ഏറെ സമയത്തിന് ശേഷം കഠിനമായ ശ്രമങ്ങളിലൂടെ ആളുകൾ കാളയെ പിന്തുടർന്ന് തളച്ചു.

 

Share
error: Content is protected !!