മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.
ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത് കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഗേറ്റ് അപകടാവസ്ഥയിലായിരുന്നു എന്നാണ് വിവരം.
ഖബറടക്കം ഇന്ന് ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. നടക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക