ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി മലയാളി റാസൽഖൈമയിൽ നിര്യാതനായി.  കൊല്ലം തൊടിയൂര്‍ സ്വദേശി ദില്‍ഷാദ് (45) ആണ് മരിച്ചത്. റാക് യൂനിയന്‍ സിമന്‍റ് കമ്പനി ജീവനക്കാരനായിരുന്നു.

ഞായറാഴ്ച്ച രാവിലെയാണ് സംഭവം. റാസല്‍ഖൈമയില്‍ ക്രിക്കറ്റ് കളി സ്ഥലത്ത് വെച്ച് ബൗളിങ്ങിനിടെ ദേഹാസ്വസ്ഥ്യം തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

വൈകാതെ തന്നെ ആംബുലന്‍സ് വിഭാഗമത്തെി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന്‍ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്.

മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദില്‍ഷാദ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദില്‍ഷാദ് കുടുംബസമേതം റാക് അല്‍ മാമൂറയിലായിരുന്നു താമസം. ആണ്‍കുട്ടികള്‍ റാക് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അസൈനാര്‍ കോഴിച്ചെന പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share