എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവ്; സൗദി എയര്‍ലൈന്‍സ് പുതിയ ഓഫർ പ്രഖ്യാപിച്ചു

സൗദി എയര്‍ലൈന്‍സ് എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വർഷം മാര്‍ച്ച് 10 വരെ യാത്രചെയ്യാം. സൗദി എയർലൈൻസ് കേരളത്തിലേക്ക് ഉൾപ്പെട ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിവരുന്നു.

ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്. കൂടാതെ റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്ലൈറ്റുകള്‍ക്കും കിഴിവ് ലഭിക്കും.

സൗദി എയര്‍ലൈനിന്‍റെ വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫിസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്. ക്രിസ്മസ് ഉള്‍പ്പടെയുള്ള അവധിദിനങ്ങള്‍ വരുന്നതിനാല്‍ പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!