2030 ലെ വേൾഡ് എക്സ്പോ റിയാദിൽ; പ്രഖ്യാപനം നടന്ന പാരീസിൽ സൗദിയുടെ ആഹ്ളാദ പ്രകടനം – വീഡിയോ
2030 ലെ വേൾഡ് എക്സ്പോക്ക് റിയാദ് വേദിയാകും. പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്ത് നടക്കുന്ന 173ാമത് ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അംഗ രാജ്യങ്ങൾ രഹസ്യബാലറ്റിലൂടെയാണ് സൌദിയെ 2030 വേൾഡ് എക്സ്പോക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഓരോ രാജ്യത്തിനും ഒരു വോട്ട് എന്ന രീതിയിൽ 182 രാജ്യങ്ങളാണ് തെരെഞ്ഞെടുപ്പിൽ പങ്കെടുത്തുത്. അതിൽ 130 രാജ്യങ്ങൾ സൌദിയെ പിന്തുണച്ചു. പിന്തുണ നൽകിയ എല്ലാ രാജ്യങ്ങൾക്കും സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ നന്ദി അറിയിച്ചു. 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ റിയാദിൽ വെച്ച് എക്സ്പോ നടത്താനാണ് സൗദിയുടെ തീരുമാനം.
فيديو | فرحة وطنية كبرى بعد الفوز بتنظيم معرض إكسبو 2030
عبر مراسل #الإخبارية الوليد الحارثي
#الرياض_إكسبو2030
#RiyadhExpo2030
#الإخبارية pic.twitter.com/tqhFR2HIeT— قناة الإخبارية (@alekhbariyatv) November 28, 2023
വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. മാനവികതയുടെ മികച്ച ഭാവിക്കായി വേൾഡ് എക്സോപോയുടെ ചരിത്രത്തിലെ തന്നെ അഭൂതപൂർവമായ പതിപ്പിനായിരിക്കും സൗദി ആതിഥേയത്വം വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
وزير السياحة السعودي أحمد الخطيب يتلقى التهاني بمناسبة فوز #الرياض باستضافة #اكسبو_2030
#RiyadhExpo2030
عبر:@H_alsufayan pic.twitter.com/91yFVEj1tq— العربية السعودية (@AlArabiya_KSA) November 28, 2023
فيديو | علم المملكة يزين برج المملكة بعد فوز الرياض بتنظيم معرض إكسبو 2030 #الرياض_إكسبو2030#RiyadhExpo2030 #الإخبارية pic.twitter.com/irBu0JFpjV
— قناة الإخبارية (@alekhbariyatv) November 28, 2023
പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്തിന് മുന്നിൽ റിയാദ് വേൾഡ് എക്സ്പോ 2030 എന്ന ലോഗോ പതിച്ച കാറുകളുടെ റോഡ് ഷോ
قُبيل الإعلان بساعات..
شعار #الرياض_إكسبو2030 يزيّن السيارات في باريس أمام مقر إعلان البلد المستضيف.
–
— أخبار السعودية (@SaudiNews50) November 28, 2023
فيديو | أجواء حماس وتفاعل الحضور من أمام مقر "إكسبو"
عبر موفد #الإخبارية عبد الله الرويس #الرياض_إكسبو2030 #RiyadhExpo2030 pic.twitter.com/tOGiobUPR1
— قناة الإخبارية (@alekhbariyatv) November 28, 2023
العرضة السعودية من أمام مقر اجتماع إكسبو في باريس:
نجد شامت لأبو تركي وأخذها شيخنا
–
— أخبار السعودية (@SaudiNews50) November 28, 2023
ഫലം പുറത്ത് വന്നതോടെ സൌദിയുടെ പല ഭാഗങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾ ആരംഭിച്ചു.
مشاهد من لحظة الإعلان عن فوز #الرياض باستضافة #اكسبو_2030 في منطقة المتابعة الإعلامية بالعاصمة #السعودية
#الرياض_إكسبو2030
#RiyadhExpo2030
عبر:@bandar__W pic.twitter.com/iGyg2j3pFD— العربية السعودية (@AlArabiya_KSA) November 28, 2023
شاهد.. فرحة غامرة للوفد السعودي في مقر المكتب العالمي للمعارض في #باريس بفوز #الرياض باستضافة #اكسبو_2030
#RiyadhExpo2030 pic.twitter.com/6QfUFYPj5d— العربية السعودية (@AlArabiya_KSA) November 28, 2023
2030ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിൽ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. കൂടാതെ 7.8 ബില്യണ് ഡോളർ ഇതിനായി അനുവദിക്കുകയും ചെയ്തു. മാത്രവുമല്ല പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു. സൗദിയുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ പ്രത്യേക കമ്മറ്റി സൗദിയിലെത്തി പരിശോധനയും പൂർത്തിയാക്കി.
സൗദിക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രൈൻ, എന്നീ രാജ്യങ്ങളും വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനായി മത്സര രംഗത്തുണ്ടായിരുന്നു.
بعد وصولها لمقر اقتراع #اكسبو_2030 ..
المندوبة السعودية الدائمة لدى #اليونسكو هيفاء آل مقرن: فالنا التوفيق
عبر:@H_alsufayan pic.twitter.com/5oSLjo2byU— العربية السعودية (@AlArabiya_KSA) November 28, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക