മലിനജല ടാങ്കിൻ്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി; ഇന്ത്യൻ പ്രവാസി മരിച്ചു

ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യൻ പ്രവാസി മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്.

അപകടത്തില്‍ മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടാങ്കിലെ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ എന്താണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് വ്യക്തമല്ല.  സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് സംഘം അന്വേഷണം ആരംഭിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share