സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് പദ്ധതി റിപ്പോർട്ടിൽ വ്യക്തമല്ലെന്നും, പരിസ്ഥിതി പഠനം സംബന്ധിച്ച് ഒന്നും റിപ്പോർട്ടിലില്ലെന്നും നൽകിയിട്ടില്ല കേന്ദ്രം വ്യക്തമാക്കി. എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഇ​ട​തു​ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​മെ​ന്ന്​ പറഞ്ഞിരുന്ന സ്വ​പ്ന​പ​ദ്ധ​തി​യാ​യ സിൽവർ ലൈൻ അടക്കം സംസ്ഥാന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിൽ തള്ളിയിരുന്നു. ഇതിന് പിറകെയാണ് ഡി.പി.ആർ പൂർണമല്ലെന്ന കാരണത്താൽ സിൽവർ ലൈനിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

Share
error: Content is protected !!