ഖത്തറിൽ മുൻ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി.

ദോഹ: ഖത്തറിൽ മലയാളിയായ മുൻ അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകൾ അർച്ചന രാകേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 40 വയസ്സായിരുന്നു.

വുഖൈറിലെ ബർവ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ മുൻ അധ്യാപികയായിരുന്നു ഇവർ. ഭർത്താവ് രാകേഷ് സി.ബി.ക്യു ബാങ്കിൽ ജീവനക്കാരനാണ്. മക്കളായ കാർത്തിക്(11), ദേവു (6) എന്നിവർ ലയോള ഇൻറർനാഷണൽ സ്​കൂൾ വിദ്യാർഥികളാണ്​.

നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നതായി ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

Share
error: Content is protected !!