സൗദിയിൽ മൂന്ന് ലക്ഷത്തിലധികം നിരോധിത ഗുളികകൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ – വീഡിയോ

സൌദിയിൽ നിരോധിത ഗുളികകൾ പിടികൂടി. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നജ്റാൻ മേഖലയിൽ അതിർത്തി സേനയും നാർക്കോട്ടിക്ക് കണ്ടോൾ വിഭാഗം ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടിയത്. 3,06,000 നിരോധിത ഗുളികകളാണ് സംഘം രാജ്യത്തേക്ക് അനധികൃതമായി കടത്തിയത്.  പിടിയിലായവരിൽ നാല് പേർ യെമൻ പൗരന്മാരും മൂന്ന് പേർ സൌദി പൗരന്മാരുമാണ്. സംഘത്തിൻ്റെ കേന്ദ്രം വളഞ്ഞ് കായികമായി നേരിട്ട് പ്രത്യേക ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യത്തേക്ക് മയക്കുമരുന്നുകളും നിരോധിത മരുന്നുകളും കടത്താൻ ശ്രമിക്കുന്ന ക്രിമിനൽ ശൃംഖലകളുടെ പ്രവർത്തനങ്ങളെ ശക്തമായി നിരീക്ഷിച്ച് വരികയാണെന്നും, രാജ്യത്തെയും യുവാക്കളേയും ലക്ഷ്യം വെച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഔദ്യോഗിക വക്താവ് മേജർ മർവാൻ അൽ ഹസ്മി പറഞ്ഞു.

പിടിയിലായവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജർ അൽ-ഹസ്മി അറിയിച്ചു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!