മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. പാലാ ചേറ്റുകുളം കോളനിയിൽ ജോമോൻ (40) ആണ് മരിച്ചത്. അനന്യ (13), അമേയ (10), അനാമിക (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് വയസുകാരി അനാമികയുടെ നില ഗുരുതരമാണ്.
ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂവരുടെയും കഴുത്തിൽ വെട്ടിയ ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് അയൽവാസികളെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ തൂങ്ങി മരിച്ചിരുന്നു.
ജോമോന്റെ ഭാര്യ ഒന്നരവര്‍ഷം മുന്‍പാണ് ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് പോയത്. ഇതിനുശേഷം ജോമോനും മൂന്നുമക്കളും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇവരുടെ വീടിന് സമീപത്തായി ജോമോന്റെ അമ്മയും സഹോദരങ്ങളും താമസിക്കുന്നുണ്ട്. കഴിഞ്ഞദിവസം അര്‍ധരാത്രി പെണ്‍കുട്ടികളുടെ നിലവിളി കേട്ടതോടെയാണ് സമീപവാസികള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് സമീപവാസികളും അയല്‍ക്കാരും വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടികളെ പരിക്കേറ്റനിലയില്‍ കണ്ടത്. പിന്നാലെ ജോമോനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സമീപമുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോമോൻ ജീവനൊടുക്കിയത്. മൃതദേഹം വീട്ടിൽനിന്നു പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക