സൗദിയിൽ സ്മാർട്ട് ഫാർമസി പ്രവർത്തനമാരംഭിച്ചു; എ.ടി.എം മെഷീൻ മാതൃകയിൽ ഇനി ഏത് സമയത്തും മരുന്നുകൾ വാങ്ങാം – വീഡിയോ

സൗദിയിൽ സ്മാർട്ട് ഫാർമസി പ്രവർത്തനമാരംഭിച്ചു. ഇതിലൂടെ മുഴു സമയവും എളുപ്പത്തിൽ  മരുന്നുകൾ വാങ്ങാനാകും. തബൂക്കിലെ കിംഗ് സല്‍മാന്‍ ആംഡ് ഫോഴ്‌സ് ആശുപത്രിയിലാണ് സ്മാര്‍ട്ട് സംവിധാനം വഴി മരുന്ന് വിതരണം ചെയ്ത് തുടങ്ങിയത്.

ഇതിനായി ആശുപത്രി മുറ്റത്ത് കൂറ്റൻ ക്യാപ്സൂൾ മാതൃകയിലാണ്  സ്മാർട്ട് ഫാർമസി സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിയിൽ നിന്നുള്ള കുറിപ്പടിയുമായി ഇവിടെയത്തിയാൽ ഏത് സമയത്തും മരുന്നുകൾ ലഭിക്കും. എ.ടി.എം കൌണ്ടർ മാതൃകയിൽ വാഹനത്തിനകത്ത് ഇരുന്ന് കൊണ്ട് തന്നെ ഇതിലൂടെ മരുന്നുകൾ വാങ്ങാം.

സ്മാർട്ട് ഫാർമസിക്കും എ.ടി.എം മെഷീൻ പോലെയുള്ള സ്ക്രീൻ ഉണ്ട്. ഈ സ്ക്രീനിൽ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന നാലക്ക പാസ്‌വേര്‍ഡ് നല്‍കണം. ഇതോടെ കുറിപ്പടി പ്രകാരമുള്ള എല്ലാ മരുന്നുകളും ആശുപത്രിയുടെ ലോഗോ മുദ്രണം ചെയ്ത പ്ലാസ്റ്റിക് ബാഗിൽ നിമിഷങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

പുതിയ സ്മാർട്ട് ഫാർമസിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ എക്സ് പ്ലാറ്റ് ഫോമിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

വീഡിയോ കാണാം…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!