ട്രക്കിൻ്റെ ലീഫ് സെറ്റിനുള്ളിൽ ഒളിപ്പിച്ച് ലഹരികടത്താൻ ശ്രമിച്ചു; ലഹരി വിരുദ്ധ സ്കോഡിലെ നായ മണംപിടിച്ച് കണ്ടെത്തി – വീഡിയോ

സൗദിയിലേക്ക് ലഹരിഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഹദീദ അതിർത്തി വഴി  സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര ലക്ഷത്തോളം ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഒരു ട്രക്കിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ കണ്ടെത്തിയത്. ചെക്ക് പോയിൻ്റിലെ കസ്റ്റംസ് ടാക്സ് സക്കാത്ത് അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധനയിൽ 1,43,000 ക്യാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്.

ലഹരി കടത്ത് കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ട്രക്കിൻ്റെ ചക്രങ്ങളോട് ചേർന്നുള്ള ലീഫ് സെറ്റിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.

ജോർദാൻ അതിർത്തിയായ ഹദീദ ചെക്ക് പോയിൻ്റ് വഴി നേരത്തെയും ലഹരിഗുളികൾ കടത്താനുള്ള ശ്രമം ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിിയിരുന്നു. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള കസ്റ്റംസ് നിയന്ത്രണം കർശനമായി തുടരുമെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!