ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; മക്കയിലും പരിസരങ്ങളിലും നിരവധി അപകടങ്ങൾ – വീഡിയോ

മക്കയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഹറം പള്ളിയിലെത്തിയ വിശ്വാസികളും ക്ലീനിംഗ് തൊഴിലാളികളും ശക്തമായ കാറ്റിൽ നിലതെറ്റി വീണു. ക്ലീനിംഗ് ഉപകരണങ്ങളും ബാരിക്കേടുകളും പാറിപ്പോയി.  ശക്തമായ കാറ്റിലും മഴയിലും പിടിച്ച് നിൽക്കാനാകാതെ വന്നതോടെ ജനങ്ങൾ ആർത്തുവിളിച്ച് ചിതറി ഓടി.

റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില സ്ഥലങ്ങളിൽ മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. പലസ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റോഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോഡുകൾ കാറ്റിൽ ആടി ഉലഞ്ഞ് നിലംപൊത്തി. പല സ്ഥലങ്ങളിലും റോഡുകൾ അടച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും അനുബന്ധ വകുപ്പുകളും ചേർന്ന് റോഡുകളിലെ തടസങ്ങൾ നീക്കി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലുെട ചില ഭാഗങ്ങളിലും ത്വാഇഫിലും ശക്തമായ മഴയും ആലിപ്പഴ വർഷവും കാറ്റും പൊടിക്കാറ്റും ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് മക്കയിലും പരിസരങ്ങളിലും മഴ പെയ്ത് തുടങ്ങിയത്. വൈകുന്നേരത്തോടെ ഇത് ശക്തിപ്രാപിച്ചു. പിന്നീട് റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് അറിയിക്കുകയും ചെയ്തു. മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ശക്തമായ മഴയുടെ പശ്ചാതലത്തിൽ ഇന്ന് മക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു. മക്ക, ജമൂം, ബഹ്‌റ, അൽ-കാമിൽ എന്നിവിടങ്ങളിലാണ് ഇന്നത്തെ അധ്യായനം ഓണ്ലൈൻ വഴി ആക്കിയത്. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

ജിസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, തബൂക്ക്, നജ്‌റാൻ എന്നീ മേഖലകളുടെ ചില ഭാഗങ്ങളിൽ ഇന്നും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ശക്തമായ കാറ്റിലും മഴയിലും നിലതെറ്റി വീണ ഹറമിലെ ക്ലീനിംഗ് തൊഴിലാളികൾ

 

കനത്ത മഴയിലും കാറ്റിലും വിശ്വാസികളും നിലതെറ്റി വീണു.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ

 

 

പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി.

 

 

 

 

 

ജിദ്ദയിലും ചില ഭാഗങ്ങളിൽ പൊടിക്കാറ്റും,  മഴയും  ആലിപ്പഴ വർഷവും ഉണ്ടായി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share

One thought on “ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; മക്കയിലും പരിസരങ്ങളിലും നിരവധി അപകടങ്ങൾ – വീഡിയോ

Comments are closed.

error: Content is protected !!