സൗദിയിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും – വീഡിയോ
ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിമായ ആഘോഷം റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി അങ്കണത്തിൽ നടന്നു. രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
A Glimpse into the 77th Independence Day celebrations held in Embassy of India in Riyadh.#AzaadiKaAmritMahotsav #MeriMaati_MeraDesh @MEAIndia @IndianDiplomacy pic.twitter.com/PHUJiwqd9E
— India in Saudi Arabia (@IndianEmbRiyadh) August 15, 2023
പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത്ത് രാഷ്ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപതി മുർമുവിെൻറ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു. തുടർന്ന് സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്നതിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിെൻറ നൂറാം വാർഷികം തികയുന്ന 2047 വരെ നീളുന്ന ശതാബ്ദി ആഘോഷമായ ‘അമൃത് കാൽ’ പരിപാടിയെയും ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളയും കുറിച്ച് വിശദീകരിച്ചു. സൗദിയിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിന് അംബാസഡർ ആശംസകൾ നേർന്നു.
ദേശീയപതാക ഉയർന്നയുടൻ പ്രവാസികലാകാരന്മാർ പങ്കെടുത്ത സാംസ്കാരിക പരിപാടികൾ അരങ്ങേറി. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെ അതിഭീകര കാഴ്ചകൾ അണിനിരത്തിയ ഫോട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി എംബസി സംഘടിപ്പിച്ച ഓൺലൈൻ ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികളെ ചടങ്ങിൽ അംബാസഡർ ഉപഹാരം നൽകി ആദരിച്ചു.
2021 മാർച്ച് 12-ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75-ാം വാർഷിക സ്മരണയായ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും ഇന്ന് കൊണ്ടാടി. ഈ ആഘോഷങ്ങളുടെ ഭാഗമായി എംബസി അസംഖ്യം കലാസാംസ്കാരിക വൈജ്ഞാനിക കായിക വിനോദ പരിപാടികൾ ഒരുക്കിയിരുന്നു. നിരവധി സാംസ്കാരിക പരിപാടികൾ, ചലച്ചിത്രോത്സവങ്ങൾ, ഗോൾഫ് ടൂർണമെൻറ്, പ്രഭാഷണ പരമ്പര, യോഗ പരിപാടി, പലവിധ പ്രദർശന മേളകൾ തുടങ്ങിയവയാണ് ഈ ആഘോഷ വർഷത്തിലെ വിവിധ കാലയളവുകളിലായി അരങ്ങേറിയത്. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിെൻറ പ്ലാറ്റിനം ജൂബിലിയും യാദൃശ്ചികമായി ഇതേ കാലയളവിൽ തന്നെ ആയത് ആഘോഷത്തിന് പൊലിമയേറ്റി.
ജിദ്ദയിലെ ഇന്ത്യൻ പ്രവാസി സമൂഹം ഇന്ത്യൻ കോണ്സുലേറ്റിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആക്ടിംങ് കോണ്സുൽ ജനറൽ രാവിലെ ഏഴ് മണിക്ക് ദേശീയ പതാക ഉയർത്തിയതേടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
Glimpses of Independence Day Celebration at CGI Jeddah. @MEAIndia @IndianDiplomacy pic.twitter.com/2DjRgWhYV1
— India in Jeddah (@CGIJeddah) August 15, 2023
CGI Jeddah celebrated #IndependenceDay2023 with joy and patriotic fervour. ACG @Md_jaleel_ unfurled the #Tiranga 🇮🇳 with pride, read Hon’ble President’s message to the Indian community and paid floral tribute to Mahatma Gandhi.@MEAIndia @IndianEmbRiyadh @IndianDiplomacy pic.twitter.com/OJ67FAFFEt
— India in Jeddah (@CGIJeddah) August 15, 2023
സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും മുഴുവൻ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനയച്ച സന്ദേശത്തിൽ രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങൾ നേർന്ന രാജാവ്, ഇന്ത്യക്കും ഇന്ത്യക്കാർക്കും കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക