സൗദി അറേബ്യയില്‍ കെട്ടിടം തകർന്ന് രണ്ട് മരണം, രണ്ട് പേർക്ക് പരിക്ക്

സൗദി തെക്കൻ പ്രവിശ്യയിലുൾപ്പെട്ട നജ്റാൻ മേഖലയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഹബൂന ഗവർണറേറ്റ് ഭൂപരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്.

 

തിങ്കളാഴ്ച ഉച്ചക്കാണ് മർകസ് ഹദാരി പദ്ധതി കെട്ടിടത്തിെൻറ മേൽക്കുര തകർന്ന് വീണത്. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ് കെട്ടിടം. കോൺട്രാക്ടർ പണി പൂർത്തിയാക്കിവരികയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കെട്ടിടം തകർന്ന വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസും റെഡ് ക്രസൻറും അറിയിച്ചു.

തകർന്നുവീണ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ മേൽക്കൂരയൂടെ തകരാറ് മുമ്പ് പദ്ധതി സൂപ്പർവൈസറി ടീമിെൻറ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അക്കാര്യം കരാറുകാരനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ഹബുന മുനിസിപ്പാലിറ്റി എക്സ് അക്കൗണ്ടിൽ വെളിപ്പെടുത്തി. വിവരമറിഞ്ഞ ഉടനെ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മുനിസിപ്പാലിറ്റി അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!