77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി – വീഡിയോ

ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.

 

 

 

 

മണിപ്പുരിലെ അക്രമസംഭവങ്ങളെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ‘‘മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിനു ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്’’ – മോദി പറഞ്ഞു.

2021-ല്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനംകൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം.

വിവിധമേഖലയിലുള്ള 1800 പേരാണ് രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇക്കുറി പ്രത്യേക അതിഥികള്‍. ഗ്രാമസര്‍പഞ്ചുമാര്‍തൊട്ട് തൊഴിലാളികള്‍വരെ അതിഥികളായെത്തുന്നു. ഓരോ സംസ്ഥാനത്തുനിന്നുമുള്ള 75 ദമ്പതിമാര്‍ പരമ്പരാഗതവേഷത്തില്‍ ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

 

ചെങ്കോട്ടയിലെ പൂക്കള്‍കൊണ്ടുള്ള അലങ്കാരങ്ങളില്‍ ഇന്ത്യ ആതിഥ്യംവഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയുണ്ട്. പ്രധാനമന്ത്രി ദേശീയപതാകയുയര്‍ത്തുന്നതോടൊപ്പം കരസേനാ ബാന്‍ഡിന്റെ ദേശീയഗാനാവതരണം നടന്നു.

 

 

പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുതുടങ്ങി

 

 

dfgdfg

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!