തിരക്കുള്ള റോഡില്‍ പ്രവാസി ഡെലിവറി ബോയിയുടെ പ്രവൃത്തി വൈറല്‍; പ്രശംസിച്ച് അധികൃതര്‍

അബുദാബി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് യുഎഇയില്‍ നിന്നുള്ള ഒരു വീഡിയോയാണ്. നിരവധി ആളുകള്‍ കണ്ട വീഡിയോ യുഎഇ അധികൃതരുടെ ശ്രദ്ധയിലും പെട്ടു. നല്ല പ്രവൃത്തികള്‍ കണ്ടാല്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മടി കാണിക്കാത്ത യുഎഇ അധികൃതര്‍ ഈ വീഡിയോയിലൂടെ വൈറലായ പാകിസ്ഥാനി ഡെലിവറി റൈഡറെയും പ്രശംസിച്ചിരിക്കുകയാണ്.

വഖാസ് സര്‍വാര്‍ എന്ന പാകിസ്ഥാനിക്കാണ് സാമൂഹിക മാധ്യമങ്ങളുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചത്. തിരക്കേറിയ റൗണ്ട് എബൗട്ടില്‍ യാത്രക്കാര്‍ക്ക് തടസ്സമായി, അപകടകരമായി കിടന്ന ബോര്‍ഡ് ഒറ്റയ്ക്ക് എടുത്തു മാറ്റുന്ന വഖാസിനെ വീഡിയോയില്‍ കാണാം. റോഡില്‍ തടസ്സമായി കിടന്ന ബോര്‍ഡ് ഇയാള്‍ വലിച്ചുകൊണ്ട് പോകുന്നതും റോഡിന്റെ വശത്തേക്ക് മാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു. വഖാസിന്റെ നല്ല പ്രവൃത്തിയെ മാനവവിഭവശേഷികാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് അല്‍ ഖൗരി അഭിനന്ദിച്ചതായും അദ്ദേഹത്തെ സ്വീകരിച്ച് ആദരിച്ചെന്നും നന്ദി അറിയിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ വീഡിയോയും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ ബോര്‍ഡ് റോഡിലേക്ക് വീണതാകാം എന്നാണ് കരുതുന്നത്. തന്റെ പ്രവൃത്തി ആരെങ്കിലും ക്യാമറയില്‍ പകര്‍ത്തുമെന്ന് കരുതിയിരുന്നില്ലെന്ന് വഖാസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

റൗണ്ട്എബൗട്ടില്‍ ഇടത്തേക്ക് പോയിക്കൊണ്ടിരുന്നപ്പോഴാണ് റോഡിന് തടസ്സമായ ബോര്‍ഡ് കണ്ടത്. അപ്പോള്‍  തന്നെ ബൈക്ക് പാര്‍ക്ക് ചെയ്ത് റോഡില്‍ നിന്നും ബോര്‍ഡ് മാറ്റിയെന്നും തനിക്ക് അപ്പോള്‍ ശരിയെന്ന് തോന്നിയത് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ തന്റെ വീഡിയോ വൈറലായതും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതും വിശ്വസിക്കാനായില്ല. തന്റെ പ്രവൃത്തിക്ക് ലഭിച്ച ആദരത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

 

വീഡിയോ കാണാം..

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!