സൗദിയിൽ വീടിന് തീ പിടിച്ചു; അകത്ത് കുടുങ്ങിയ ആളെ വാതിൽ കുത്തിതുറന്ന് രക്ഷപ്പെടുത്തി – വീഡിയോ

സൌദിയിലെ റിയാദിൽ വീടിന് തീ പിടിച്ചു. ഇതിനിടെ പുറത്തിറങ്ങാൻ കഴിയാതെ റൂമിനുള്ളിൽ കുടുങ്ങിയ ആളെ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തി.

റിയാദ് നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തീ പിടിച്ചതിനെ തുടർന്ന് മുറിക്കുള്ളിൽ പുക പടർന്നതോടെ വാതിൽ തുറക്കാൻ കഴിയാതെ ഇയാൾ അകത്ത് കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കമ്പി പാര ഉപയോഗിച്ച് വാതിൽ കുത്തി തുറന്നാണ് അകത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്. പുക ശ്വസിച്ച് അവശനായ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി.

വീഡിയോ കാണാം…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share